ജാതിക്കാത്തോടിൽനിന്ന് സ്വാദിഷ്ഠ വിഭവങ്ങൾ...


കേരളത്തിലെl വൃക്ഷ സുഗന്ധവിളകളിൽ പ്രധാനപ്പെട്ട ഒന്നാണ് ജാതി. ജാതിപത്രി, കുരു, തോട്(തൊണ്ട്) എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ചേർന്നതാണ് ജാതിക്ക. ജാതിക്കാത്തോടുപയോഗിച്ച് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങൾപരിചയപ്പെടാം. ജാതിക്ക വിളവെടുക്കുന്ന അന്നു തന്നെ തോട് വേർപെടുത്തി വൃത്തിയാക്കി ഉൽപന്നങ്ങൾ തയാറാക്കാൻ തുടങ്ങണം.തോടുപയോഗിച്ച് അച്ചാർ, കാൻഡി, പ്രിസർവ് എന്നിവയും തോടിൽനിന്നു സത്ത് ഊറ്റിയെടുത്ത്, റെഡിറ്റുസെർവ് ഡ്രിങ്ക്, സ്ക്വാഷ്, ജെല്ലി എന്നിവയും സത്ത് മാറ്റിയതിനുശേഷമുള്ള പൾപ്പ് ഉപയോഗിച്ച് വൈൻ, വിനാഗിരി എന്നിവയും തോടിൽനിന്നു സത്ത് ഊറ്റിയെടുത്ത്, റെഡിറ്റുസെർവ് ഡ്രിങ്ക്, സ്ക്വാഷ്, ജെല്ലി എന്നിവയും സത്ത് മാറ്റിയതിനുശേഷമുള്ള പൾപ്പ് ഉപയോഗിച്ച് വൈൻ, വിനാഗിരി എന്നിവയും മറ്റു പഴങ്ങൾക്കൊപ്പം ചേർത്ത് ജാംതെര എന്നിവയും തയാറാക്കാം. ചീകി ഉണക്കിയെടുത്ത തോടുപയോഗിച്ച് ചമ്മന്തിപ്പൊടിപോലുള്ള ഉൽപന്നങ്ങളും ഒരുക്കാം.കൂടുതൽ വിപണിമൂല്യമുള്ള ചില ഉൽപന്നങ്ങൾ തയാറാക്കുന്ന രീതികൾ ചുവടെ:...

കാൻഡി പ്രിസർവ് വിളവെടുത്ത അന്നുതന്നെ ജാതിക്കയുടെ തോട് കഴുകി വൃത്തിയാക്കി ഉള്ളിലെ മൃദുവായ ഭാഗവും അറ്റവും മുറിച്ചു മാറ്റി കനം കുറച്ച് അരിയുക. നികക്കെ വെള്ളം ഒഴിച്ച് മൃദുവാകുന്നതുവരെ തിളപ്പിക്കുക. വെള്ളത്തിൽനിന്ന് ഊറ്റിയെടുത്ത് തുല്യ അളവിൽ പഞ്ചസാര ചേർത്ത് പന്ത്രണ്ടു മണിക്കൂർ മൂടി വയ്ക്കുക. പിറ്റേന്ന്മുക്കാൽ ഭാഗത്തോളം പഞ്ചസാര അലിഞ്ഞിരിക്കുന്നതായി കാണാം. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ചെറുചൂടിൽ പഞ്ചസാര ലയിപ്പിക്കുക. ജാതിക്കാത്തോട് പഞ്ചസാര ലായനിയിൽ തന്നെ സൂക്ഷിക്കുക. പിറ്റേന്നും പാനി ചൂടാക്കുക. ഇതുപോലെ മൂന്നു നാലു തവണ പാനി ചൂടാക്കുന്നതു തുടരുക....

ഇതു പാനിയിൽതന്നെ സൂക്ഷിച്ചാൽപ്രിസർവ്എന്നു പറയും. ആവശ്യമെങ്കിൽ കിലോയ്ക്ക് ഒരു ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാബൈ സൾഫൈറ്റ് സംരക്ഷകമായി ചേർക്കാം. ഇത് കാൻഡിയാക്കണമെങ്കിൽ, പഞ്ചസാരപ്പാനിയിൽ മൂന്നു ദിവസം ഇട്ടിരുന്ന ജാതിക്കാത്തോട് ഊറ്റിയെടുത്ത് ഡ്രയറിൽ 50–55 ഡിഗ്രി സെൽഷ്യസിൽ നാലഞ്ചു മണിക്കൂർ വച്ചരുന്ന് ജലാംശം മാറ്റിയതിനുശേഷം രണ്ടു മൂന്ന് ഏലയ്ക്ക, ഒരു കഷണം കറുവാപ്പട്ട എന്നിവ അൽപം പഞ്ചസാര ചേർത്തുപൊടിച്ചെടുത്ത് പായ്ക്ക് ചെയ്യാം. സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം പഞ്ചസാരയ്ക്കു പകരം തേൻ ചേർത്തും ഇത് ഉണ്ടാക്കാം.

സത്തിൽനിന്നു സ്ക്വാഷ്

വിളവെടുത്ത് അധികം പഴകാത്ത ജാതിക്കാത്തോട് കഴുകി വൃത്തിയാക്കി ഉള്ളിലെ സ്പോഞ്ച്പോലെയുള്ള ഭാഗവും തൊലിയും മാറ്റിയതിനുശേഷം ചെറുതായി മുറിച്ച് ഒന്നര ഇരട്ടി വെള്ളത്തിൽ വേവിക്കുക. സത്ത് ഊറ്റിയെടുത്ത് അളന്നുവയ്ക്കുക. ഒരു ലീറ്റർ സത്തിന് 750 മില്ലി വെള്ളം, ഒന്നേമുക്കാൽ കിലോ.പഞ്ചസാര, പത്തു ഗ്രാം സിട്രിക് ആസിഡ് എന്ന തോതിലെടു ക്കുക. വെള്ളം നന്നായി തിളപ്പിച്ച് പഞ്ചസാരയും സിട്രസിട്രിക് ആസിഡും ചേർത്ത് ലയിപ്പിച്ചതിനുശേഷം ജാതിക്കാസത്ത് ചേർക്കുക. ...

തിളച്ചു തുടങ്ങുമ്പോൾ അടുപ്പത്തു നിന്നു വാങ്ങിവയ്ക്കുക. ലീറ്ററിന് 750 മില്ലി ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാബൈ സൾ ഫൈറ്റ് ചേർക്കുക. ഇത് റെഡിറ്റു സെർവ് പാനീയമാക്കുന്നതിന് സിറപ്പിൽ ഒരു ലീറ്ററിന് മൂന്നുനാലു ലീറ്റർ എന്ന തോതിൽ വെള്ളം ചേര്ത്തു നേർപ്പിച്ച് കുപ്പിയിലാക്കാം. സോഡാ ചേർത്ത് കാർബണേറ്റ് പാനീയമായും ഇതു വിപണനം നടത്താം. ...

പൾപ്പിൽനിന്നു തെര വേവിച്ചു പൾപ്പാക്കിയ ജാതിക്കാത്തോടും ചക്കപ്പഴ/മാമ്പഴ പൾപ്പും ചേർത്ത് തെര തയാറാക്കാം. നന്നായി പഴുത്ത ചക്കപ്പഴം / മാമ്പഴം മിക്സറിൽ അരച്ച് പൾപ്പാക്കുക. ചക്ക/ മാമ്പഴ പൾപ്പ് 750 ഗ്രാം എന്ന തോതിലും ജാതിക്കാപ്പൾപ്പ് 250 ഗ്രാം എന്ന തോതിലും എടുത്ത് 250 ഗ്രാം പഞ്ചസാരയും ഒരുഗ്രാം സിട്രിക് ആസിഡും ചേർത്ത് കുറുക്കിയെടുക്കുക. ഇത് വാങ്ങി വച്ച് തണുത്തതിനുശേഷം 750 മില്ലി ഗ്രാം പൊട്ടാസ്യം മെറ്റാ ബൈ സൾഫൈറ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു സ്റ്റീൽ ട്രേയിൽ അൽപം നെയ്യ് പുരട്ടിയതിനുശേഷം അതിനു മേല് മിക്സ് കനം കുറച്ച് ഒരു പാളി നിരത്തുക. ഒരു മണക്കൂർ ഉണക്കിയതിനുശേഷം അതിനു മേല്ഒരു പാളി കൂടി നിരത്തുക. വീണ്ടും ഉണക്കുക. ഇങ്ങനെ മൂന്നു നാലു പാളികളായി നിരത്തി ഉണക്കിയെടുയെടുത്ത തെര ഒരേ വലുപ്പത്തിൽ മുറിച്ച് പായ്ക്ക് ചെയ്യണം.

ചമ്മന്തിപ്പൊടി...

തൊലി ചെത്തിനീക്കി നേർമയായി അരിഞ്ഞ് ഉണക്കിയ ജാതിക്കാത്തോടാണ് ഇതിനാവശ്യം. ഉണക്കിയെടുത്ത ജാതിക്കാത്തോട്200 ഗ്രാം, തേങ്ങ ഒരു കിലോ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില 100 ഗ്രാം വീതം എന്നീ തോതിൽ എടുക്കുക.തേങ്ങ, ഇഞ്ചി, ഉള്ളി, കറിവേപ്പില എന്നിവ തവിട്ടു നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇതിലേക്ക് ഉണക്കിയ ജാതിക്കാത്തോട്, 100 ഗ്രാം മുളകുപൊടി എന്നിവ ചേർത്ത് അൽപ സമയം കൂടി ചൂടാക്കുക. 20 ഗ്രാം കായം, 20 ഗ്രാം ഗ്രാം ഉപ്പ് എന്നിവ ചേർത്ത് അൽപ സമയം കൂടി ചൂടാക്കി വാങ്ങിവയ്ക്കുക. 30 ഗ്രാം വീതം ഉഴുന്നും കുരുമുളകുംവറുത്ത് പൊടിച്ചെടുത്ത് തേങ്ങാജാതിക്കാത്തോട് മിക്സിൽ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷംകുറേശ്ശെയായി പൊടിച്ചെടുക്കുക. ജാതിക്കാത്തോടിൽനിന്നുള്ള പുളി മതിയാകാതെ വന്നാൽ അൽപം വാളൻപുളി ചേർക്കാം.സാധാരണ ചമ്മന്തിപ്പൊടിയെ അപേക്ഷിച്ച് രുചിയും മണവും ഔഷധഗുണവുമുള്ളതാണിത്.ചമ്മന്തിപ്പൊടിപോലുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി തോട് ഉണക്കിയും അച്ചാറിനായി തോട് ഉപ്പിലിട്ടും പൾപ്പ് രാസസംരക്ഷകങ്ങൾ ചേർത്തുംദീർഘകാലം സൂക്ഷിച്ചു വയ്ക്കാം....


മരച്ചീനി/കപ്പ കർഷകരുടെ ശ്രദ്ധയ്ക്ക്

കേരള സർക്കാർ

-കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്-

വിള ഇൻഷൂറൻസ് പദ്ധതി- 2020

ശ്രദ്ധിക്കുക:

കൃഷിഭവനിൽ നിന്നും ഏതൊരു പദ്ധതിയുടെയും ആനുകൂല്യം ലഭിക്കുന്നതിന് വിള ഇൻഷൂറൻസ് നിർബന്ധമാണ്.പ്രകൃതിക്ഷോഭ ആനുകൂല്യത്തിനും ഇൻഷൂറൻസ് നിർബന്ധമാണ്.

വിള:

*മരച്ചീനി/കപ്പ

ഇൻഷൂർ ചെയ്യാൻ

നട്ട് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം 5 മാസം വരെ;കുറഞ്ഞത് 5 സെൻ്റിൽ കൃഷി വേണം

പ്രീമിയം:

0.02 ഹെക്ടറിന് 3 രൂപ

നഷ്ടപരിഹാരം:

ഹെക്ടർ ഒന്നിന് അഥവാ 247 സെൻ്റിന്  പതിനായിരം രൂപ

ഏതെല്ലാം നാശ നഷ്ടങ്ങൾക്ക് സഹായം ലഭിക്കും?

വരൾച്ച,വെള്ളപ്പൊക്കം ,ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, ഭൂമിക്കുലുക്കം/ഭൂകമ്പം, കടലാക്രമണം,ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ,കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം.

പ്രീമിയം

പദ്ധതിയിൽ ചേരുന്നവർ പ്രീമിയം അടയ്ക്കണം. തുക മടക്കിക്കൊടുക്കില്ല. പ്രീമിയം അടച്ച ദിവസം മുതൽ 7 ദിവസങ്ങൾക്ക് ശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ.സർക്കാർ നിശ്ചയിക്കുന്ന തുകയാണ് പ്രീമിയം.

അംഗത്വം

സ്വന്തമായോ, പാട്ടത്തിനോ കൃഷി ചെയ്യുന്നവർക്ക് അംഗങ്ങളാവാം.

ഓർമ്മിക്കാൻ:

അപേക്ഷയും, അനുബന്ധ രേഖകളും (ബേങ്ക് പാസ് ബുക്ക്,ആധാർ കാർഡ്,നികുതി രസീതി) കൃഷിഭവനിൽ നൽകുക.

കൃഷി ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് പ്രീമിയം തിട്ടപ്പെടുത്തും.

നാശ നഷ്ടം സംഭവിച്ചാൽ ഉടൻ തന്നെ കൃഷി ഭവനിൽ വിവരമറിയിക്കുക.

കൃഷി ഭവൻ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നത് വരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നില നിർത്തണം.

നഷ്ട പരിഹാരം കർഷകൻ്റെ അക്കൗണ്ടിലേക്ക് നൽകും.

കൃഷിഭവനിൽ നിന്നും ഏതൊരു പദ്ധതിയുടെയും ആനുകൂല്യം ലഭിക്കുന്നതിന് വിള ഇൻഷൂറൻസ് നിർബന്ധമാണ്.പ്രകൃതിക്ഷോഭ ആനുകൂല്യത്തിനും ഇൻഷൂറൻസ് നിർബന്ധമാണ്.ആയതിനാൽ എല്ലാ കർഷകരും നിയമപ്രകാരം ഇൻഷൂറൻസ് ചെയ്യാവുന്ന എല്ലാ വിളകളും ഇൻഷൂർ ചെയ്തിരിക്കണം.

Your cart updated View Cart